Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സി പി എം പ്രാദേശിക നേതാക്കളെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി - കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സി പി എം പ്രാദേശിക നേതാക്കളെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂര്‍ കോപ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു എന്നിവരാണ് ഇന്ന് ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സി പി എം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇരുവര്‍ക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കില്‍ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. എ സി മൊയ്തീന്‍ അടക്കമുള്ള ഉന്നത സിപിഎം നേതാക്കള്‍ക്കളെയും ഇ ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

 

Latest News