Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം - കൊല്ലത്ത് സ്‌കൂട്ടറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് ടു സയന്‍സ് വിദ്യാര്‍ഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലില്‍ സേവ്യറിന്റെ മകന്‍ അലന്‍ സേവ്യര്‍, തിരുമുല്ലവാരം രാമേശ്വരം നഗര്‍ അപ്പൂസ് ഡെയിലില്‍ സജിയുടെ മകന്‍ ആല്‍സന്‍ എസ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ആശ്രാമം ശങ്കേഴ്‌സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ബസിന് അടിയില്‍പ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News