തിരുവനന്തപുരം- തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോട്ടേക്കും തിരിച്ചും ഓടിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസുകളിലൊന്ന് മംഗലാപുരത്തേക്ക് നീട്ടി. രാവിലെ ഏഴ് മണിക്ക് കാസര്‍ക്കോട് നിന്ന് പുറപ്പെടുന്ന 20631-ാം നമ്പര്‍ വന്ദേഭാരതും വൈകിട്ട് നാലേ അഞ്ചിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന 20632-ാം നമ്പര്‍ ട്രെയിനുമാണ് മംഗലാപുരത്തേക്ക് ദീര്‍ഘിപ്പിച്ചത്. എന്നാല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റമില്ല.
രാവിലെ ഏഴ് മണിക്ക് കാസര്‍ക്കോട് നിന്നും പുറപ്പെട്ടിരുന്ന ട്രെയിന്‍ മംഗലാപുരത്തു നിന്നും രാവിലെ 6.15ന് പുറപ്പെടും. കാസര്‍ക്കോട് 6.57ന് എത്തിച്ചേര്‍ന്ന് പതിവു പോലെ ഏഴു മണിക്ക് പുറപ്പെടും. ബാക്കി എല്ലാ സ്റ്റേഷനുകളിലും പതിവ് സമയത്തില്‍ തന്നെയാണ് വണ്ടി ഓടുക.
വൈകിട്ട് നാലേ അഞ്ചിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ കാസര്‍ക്കോട് യാത്ര അവസാനിപ്പിക്കാന്‍ രാത്രി 11:58ന് എത്തിയിരുന്നത് മംഗലാപുരം വരെ ദീര്‍ഘിപ്പിക്കുന്നതോടെ 13 മിനുട്ട് നേരത്തെയെത്തും. 11:45ന് കാസര്‍ക്കോടെത്തുന്ന 20362-ാം നമ്പര്‍ വന്ദേഭാരത് രാത്രി 12.40നാണ് മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കുക.
കാസര്‍ക്കോട് വന്ദേഭാരത് ചൊവ്വാഴ്ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്ചയും സര്‍വീസ് നടത്തിയിരുന്നില്ല. തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ ഓടിത്തുടങ്ങുന്നതോടെ ബുധനാഴ്ചയായിരിക്കും ട്രെയിനിന് അവധി.
തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ ഏത് തിയ്യതി മുതലാണ് ഓടിത്തുടങ്ങുകയെന്ന് തീരുമാനിച്ചിട്ടില്ല.