തൃശൂര്‍- പുങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍ ക്യാപിറ്റല്‍ ഹോംസില്‍ താമസിക്കുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ. വി. ശങ്കരനാരായണന്‍ (83) അന്തരിച്ചു. സംസ്‌കാരം നടത്തി.
1997ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ കെ. വി. ശങ്കരനാരായണന്‍ 2001 ജൂണ്‍ 14ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചു.
ഭാര്യ: ഡി. സാവിത്രി. മകള്‍: സീത (ലണ്ടന്‍), മരുമകന്‍: ലാല്‍ജിത്ത്.
ഒറ്റപ്പാലത്ത് അഡ്വ. വെങ്കിടാദ്രി അയ്യരുടെ പുത്രനായ കെ. വി. ശങ്കരനാരായണന്‍ ഒറ്റപ്പാലം ഹൈസ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. 1961ലാണ് അഭിഭാഷകനായി പിതാവിനോടൊപ്പം പ്രാക്ടീസ് ആരംഭിച്ചത്.
1971ല്‍ മുന്‍സിഫായി നെയ്യാറ്റിന്‍കര, കൊട്ടാരക്കര, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1973ല്‍ മലപ്പുറം, പാലക്കാട് ജില്ലകളുടെ ലാന്റ് ട്രൈബ്യൂണലായി നിയമിതനായി. 1982ല്‍ സബ് ജഡ്ജിയായി എറണാകുളത്ത് നിയമിക്കപ്പെട്ടു. 1984ല്‍ പത്തനംതിട്ടയിലെ ആദ്യ ജില്ലാ ജഡ്ജിയായി നിയമിതനായി തുടര്‍ന്ന് തൊടുപുഴയിലും തിരുവനന്തപുരത്തും സേവനമനുഷ്ഠിച്ചു.
1992 ജൂണില്‍ ഹൈക്കോടതി രജസ്ട്രാറായി നിയമിക്കപ്പെട്ടു. 1996ല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി നിയമിതനായി. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടി അപ്പലറ്റ് ട്രിബ്യൂണലായി പ്രവര്‍ത്തി ച്ചിട്ടുണ്ട്. തൃശുരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.