തലശ്ശേരി- കേരള ഫോക്‌ലോര്‍ അക്കാദമിയും കതിരൂര്‍ ഗ്രാമപഞ്ചായത്തും പൊന്ന്യം പുല്ല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവത്തിന് ഫെബ്രുവരി 22ന് തുടക്കമാകും. വൈകിട്ട് ഏഴ് മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ. എസ്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ. എന്‍. ഷംസീര്‍, കെ. മുരളീധരന്‍ എം. പി എന്നിവര്‍ മുഖ്യാതിഥികളാകും.
കളരി, ചരട്കുത്തി കോല്‍ക്കളി, കോല്‍ക്കളി മത്സരം, ജോര്‍ജിയന്‍ ബാന്റിന്റെ കലാപരിപാടികളും അരങ്ങേറും.
രണ്ടാം ദിനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ വൈകിട്ട് ആറ് മണിക്ക് ഉദ്ഘാടനം ചെയ്യും. കളരി, പൂരക്കളി, എരഞ്ഞോളി മൂസ അനുസ്മരണം, വയലി ബാംബൂ മ്യൂസിക് എന്നിവ നടക്കും. ഫെബ്രുവരി 28 വരെ പൊന്ന്യം ഏഴരക്കണ്ടത്തിലാണ് പരിപാടി നടക്കുന്നത്.
സമാപന സമ്മേളനം 28ന് വൈകിട്ട് ആറ് മണിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി. ഐ മധുസൂദനന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും.