കൊച്ചി - റോഡ് മുറിച്ച് കടക്കുന്നതിനിടെ പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടുവാൾ രാജ്മന്ദിർ അപ്പാർട്ട്‌മെന്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടിൽ സിസിലി(67)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ടൗൺ സിഗ്‌നൽ ജംക്ഷനിൽ വച്ചായിരുന്നു അപകടം.
വാഹനങ്ങൾ സിഗ്‌നലിന് കാത്തുനിൽക്കുന്നതിനിടെയാണ് അപകടം. ലോറിയുടെ മുന്നിലെത്തയും പിന്നിലെയും ടയറുകൾ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറിയും ഡ്രൈവറും കസ്റ്റഡിയിലാണെന്ന് പോലീസ് പ്രതികരിച്ചു.
അഗ്‌നിരക്ഷാസേനയും പെരുമ്പാവൂർ പോലീസും ചേർന്നാണ് ലോറിക്കടിയിൽപ്പെട്ട സിസിലിയെ പുറത്തെടുത്തത്. ഭർത്താവ് പരേതനായ താരു മരിച്ചതോടെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിയിരുന്നു സിസിലിയുടെ താമസം. പച്ചക്കറി വാങ്ങാനായാണവർ ടൗണിലേക്ക് പോയത്. മകൻ റിനോയ്യും മരുമകൾ പ്രിൻസിയും ദുബൈയിലാണ്.