കോഴിക്കോട്- ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസില്‍ കോഴിക്കോട് എന്‍. ഐ. ടിയിലെ പ്രൊഫസര്‍ ഷൈജ ആണ്ടവന് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നായിരുന്നു ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഷൈജ ആണ്ടവന്‍ ഫേസ്ബുക്കില്‍ കമന്റിട്ടത്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ കൃഷ്ണരാജ് എന്നയാള്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ കമന്റ്. ഇതോടെ വിദ്യാര്‍ഥി- യുവജന സംഘടനകളായ എസ്. എഫ്. ഐ, കെ. എസ്. യു, എം. എസ്. എഫ്, ഡി. വൈ. എഫ്. ഐ തുടങ്ങിയവ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്ു. തുടര്‍ന്ന് കമന്റ് പിന്‍വലിക്കാന്‍ ഷൈജ ആണ്ടവന്‍ നിര്‍ബന്ധിതയായി.
എസ്. എഫ്. ഐ, കെ. എസ്. യു, എം. എസ്. എഫ്, ഡി. വൈ. എഫ്. ഐ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷൈജ ആണ്ടവനെതിരെ കേസെടുക്കുകയായിരുന്നു.