പത്തനംതിട്ട- ബി.ജെ.പിയിൽ ചേർന്ന തന്നോട് ഇതുവരെ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞാൽ മത്സരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അയ്യപ്പന്റെ മണ്ഡലമായ പത്തനംതിട്ടയിൽ താൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരുമുന്നണികളും ഇപ്പോൾ തന്നെ വൻ ഭൂരിപക്ഷത്തിൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുടർ ഭരണത്തിലേറിയ എൽ.ഡി.എഫ് സർക്കാരിനെ കടക്കെണിയിൽ എത്തിച്ച ആളാണ് തോമസ് ഐസക്. അദ്ദേഹം കൊണ്ടുവന്ന കിഫ്ബിയുടെ പേരിൽ നടക്കുന്നത് വൻ കൊള്ളയാണെന്നും ഒന്നും ഒളിക്കാനില്ലെങ്കിൽ ഇ.ഡിക്ക് മുന്നിൽ അദ്ദേഹം ഒളിച്ചു കളിക്കുന്നതെന്തിനെന്നും പി.സി ജോർജ് ചോദിച്ചു. ഇക്കുറി പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനന്നേക്ക് പോകുമെന്നും പി. സി ജോർജ് പറഞ്ഞു. പുല്ലാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.