നിയന്ത്രണംവിട്ട ബൈക്ക് പരസ്യബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു

എടപ്പാള്‍- നിയന്ത്രണം വിട്ട ബൈക്ക് പരസ്യ ബോര്‍ഡില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. അയിനൂര്‍ സ്വദേശി കണ്ടുരുത്തിയില്‍ രാമചന്ദ്രന്റെ മകന്‍ രതീഷ് (34) ആണ് മരിച്ചത്. 

സുഹൃത്തുക്കള്‍ക്കൊപ്പം വാവിട്ടപ്പുറത്ത് ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാം എന്ന് പറഞ്ഞ് ചങ്ങരംകുളത്തേക്ക് പോയതായിരുന്നു. ഇതിനിടെയാണ് ബൈക്ക് പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞത്. റോഡില്‍ വീണ രതീഷിനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എറണാകുളത്ത് സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്നു.

അമ്മ: ശ്രീമതി. ഭാര്യ: ഹരിത. മകന്‍: ഐറിഷ്.

Latest News