റിയാദ്- നഗരത്തിനു വടക്ക് സൽബുക്കിലെ വാട്ടർ പ്ലാന്റിൽ ഒരു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയോടെ ശുദ്ധജല സംഭരണ ടാങ്ക് നിർമാണവും പ്രവർത്തനവും പൂർത്തിയതായി നാഷണൽ വാട്ടർ കമ്പനി വെളിപ്പെടുത്തി. 403 ദശലക്ഷം റിയാലിലധികം ചെലവിട്ട് നിർമിച്ചിരിക്കുന്ന വാട്ടർ സംഭരണികൾ നഗരത്തിന്റെ അടിസ്ഥാന വാട്ടർ സർവീസ് മേഖലകളുടെ ആവശ്യം പൂർത്തീകരിക്കുന്നതിനായുള്ള ദീർഘമായ പദ്ധതികളുടെ ഭാഗമായാണ് നടപ്പാക്കിയിരിക്കുന്നത്.
انهينا تنفيذ منظومة الخزن الاستراتيجي بصلبوخ بسعة مليون متر مكعب، بهدف رفع كفاءة العمليات التشغيلية في أحياء شمال الرياض. pic.twitter.com/HUoh4bw4te
— شركة المياه الوطنية (@nwc_media) February 20, 2024
രാജ്യ തലസ്ഥാനമായ റിയാദ് നഗരത്തിന്റെ സമഗ്രമായ വികസനത്തിനും നിലവിലെ സേവനങ്ങൾ ആധുനിക സജ്ജീകരണങ്ങളോടെ വിപുലമാക്കുന്നതിനും വൻകിട ജലസേവന പദ്ധതികൾ തന്നെ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ജലവിനിയോഗത്തിന്റെ ആവശ്യം വൻതോതിലുണ്ടാക്കുന്ന വൻകിട പദ്ധതികൾക്കാണ് നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സുപ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുമായി ബന്ധപ്പെട്ടുയർന്നു വരുന്നതും അല്ലാത്തതുമായ അത്തരം സംരംഭങ്ങൾ നടപ്പിലാക്കുന്നതിനും നിർദ്ദിഷ്ട തീയതികളിൽ അവ പൂർത്തീകരിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സുസ്ഥിര ജല സർവീസ് പദ്ധതികൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും നാഷണൽ വാട്ടർ കമ്പനി അറിയിച്ചു.