വടകര - മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തീരദേശ റോഡിനോട് ചേര്‍ന്ന് പുഴയോരത്ത് തിങ്കളാഴ്ച വൈകീട്ട് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തെ കുറിച്ച് വടകര പോലീസ്തന്വേഷണം ആരംഭിച്ചു. ചാക്ക് പോലെയുള്ള വസ്തുവിനടുത്തായാണ് ഇവ കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം രാത്രിയോടെ ഇവ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് തുടര്‍ നടപടി കാലപ്പഴക്കം, സ്ത്രീയോ പുരുഷനോ ,മരണം സംഭവിച്ചതെങ്ങിനെ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോറന്‍സിക്ക് വിഭാഗത്തില്‍ നിന്ന് ലഭിക്കണം. ഇത് എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് കരക്കടിഞ്ഞതാവാമെന്നു സംശയിക്കുന്നു. ഈ പ്രദേശത്ത് നിന്ന് ന കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.