മലപ്പുറം- ലോക്‌സഭ തെരഞ്ഞെടുപ്പിൽമലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. ലീഗിന് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെടും. നിലവിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമാണ് ഇ.ടി മുഹമ്മദ് ബഷീർ. സമദാനി മലപ്പുറത്തുനിന്നാണ് ലോക്‌സഭയിൽ എത്തിയത്.