ലണ്ടന്‍ - കിക്കോഫില്‍ നിന്ന് നേരെ ഗോളടിച്ച് മുന്‍ ലീഡ്‌സ് യുനൈറ്റഡ് താരം റയാന്‍ ഹാള്‍ ഗ്വിന്നസ് റെക്കോര്‍ഡിലേക്ക്. നോണ്‍ ലീഗ് ഡിവിഷനില്‍ കോക്ക്‌ഫോസ്‌റ്റേഴ്‌സിനെതിരെ ക്രോയ്ഡന്‍ എഫ്.സിക്കു വേണ്ടിയാണ് ഹാള്‍ സ്‌കോര്‍ ചെയ്തത്. കളി തുടങ്ങി 2.31 സെക്കന്റിലാണ് ഗോള്‍ വീണത്. ഗോളി സ്ഥാനം തെറ്റി നില്‍ക്കുന്നതു കണ്ട ഹാള്‍ കിക്കോഫില്‍ നിന്ന് പന്ത് നേരെ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു.
നിലവില്‍ സൗദി അറേബ്യയുടെ നവാഫ് അല്‍ആബിദിയുടെ പേരിലാണ് റെക്കോര്‍ഡ്. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് കപ്പില്‍ അല്‍ഹിലാലും അല്‍ശുഅലയും തമ്മിലുള്ള കളിയില്‍ 2.4 സെക്കന്റിലാണ് നവാഫ് സ്‌കോര്‍ ചെയ്തത്.