അബുദാബി - യു.എ.ഇ സൈക്ലിംഗ് ടൂറിന്റെ ആദ്യ ദിനം മത്സരാര്‍ഥികളില്‍ പലര്‍ക്കും നില തെറ്റി. അല്‍ദഫ്‌റ വാക്ക് മുതല്‍ ലിവ വരെയുള്ള ആദ്യ സ്റ്റെയ്ജില്‍ വീഴ്ചകളുടെ പൊടിപൂരമായിരുന്നു. മധ്യനിരയില്‍ നിന്ന് കുതിച്ച് ടിം മെര്‍ലിയറാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇരുപതോളം പേരാണ് അവസാന കുതിപ്പിനിടെ വീണത്. പിന്നിലുള്ളവരില്‍ മൂന്നിലൊന്നും അതില്‍ കുടുങ്ങി. പരിക്കുള്ളവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ഏഴ് സ്റ്റെയ്ജുകളിലായാണ് റെയ്‌സ്. ആദ്യ സ്റ്റെയ്ജ് 141 കിലോമീറ്ററായിരുന്നു. മണല്‍ക്കുന്നുകള്‍ക്കിടയിലൂടെയായിരുന്നു റൂട്ട്. എന്നാല്‍ കനത്ത കാറ്റ് കാരണം വഴിയില്‍ മണല്‍ കുറവായിരുന്നു. ബ്രിട്ടിഷ് സൈക്ലിസ്റ്റ് മാര്‍ക്ക് കാവന്‍ഡിഷ്, ഡച്ച് താരം ഡൈലാന്‍ ഗ്രോണവെഗന്‍, ഏലിയ വിവിയാനി എന്നിവര്‍ വീണവരില്‍ ഉള്‍പെടും.