കണ്ണൂര്‍- പതിനഞ്ച് വയസ്സായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 21,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂര്‍ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കീഴല്ലൂര്‍ സ്വദേശി ടി.കെ.അമലിനെ (27) ആണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയില്‍ നിന്ന് 15,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം.
2022ല്‍ മട്ടന്നൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐ. ടി.സി. രാജീവനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി. ഷീന ഹാജരായി.