Sorry, you need to enable JavaScript to visit this website.

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായകമായത് സഹോദരന്റെ മൊഴി

തിരുവനന്തപുരം- ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുഞ്ഞിനെ കിട്ടാന്‍ സഹായിച്ചത് സഹോദരന്റെ മൊഴി. മഞ്ഞ സ്‌കൂട്ടറിലെത്തിയവരാണ് സഹോദരിയെ എടുത്തുകൊണ്ടുപോയത് എന്നായിരുന്നു സഹോദരന്‍ പോലീസിന് ആദ്യം തന്നെ മൊഴി നല്‍കിയത്. 

മഞ്ഞ സ്‌കൂട്ടറില്‍ ഒരു കുഞ്ഞുമായി രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്ന് മറ്റൊരാള്‍ കൂടി മൊഴി നല്‍കിയതോടെ പോലീസ് മഞ്ഞ സ്‌കൂട്ടറിന്റെ പിറകിലായി. 

കൊല്ലം ജില്ലയിലെ ഓയൂരില്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതിലും ഏറ്റവും പ്രധാനമായത് സഹോദരന്റെ മൊഴി തന്നെയായിരുന്നു. ഇതിനെ കേന്ദ്രമാക്കിയാണ് അന്വേഷണം മുന്നോട്ടു പോയിരുന്നത്. 

ചാക്കയിലെ ഹൈദരബാദ് സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് അര്‍ധരാത്രി കാണാതായത്. മൂന്ന് ആണ്‍കുട്ടികളുടെ ഏക സഹോദരിയെയാണ് സ്‌കൂട്ടറിലെത്തിയവര്‍ തട്ടിക്കൊണ്ടു പോയത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ ബ്രഹ്‌മോസിന് സമീപത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 

കണ്ടെത്തിയ കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

കുട്ടിയെ കണ്ടെത്താന്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. സി. സി. ടി. വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരവെയാണ് കുട്ടിയെ ബ്രഹ്‌മോസിന് സമീപത്തെ ഓടയില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. 

Latest News