പയ്യന്നൂര്‍- കുഞ്ഞിമംഗലം ചെമ്പല്ലിക്കുണ്ട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ ഖബറടക്കം നാളെ.
ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായ സ്ഥലത്ത് വിദ്യാര്‍ഥിയുടെ മരണം സഹപാഠികള്‍ക്കും നാടിനും നൊമ്പരമായി. റിയാദില്‍ ജോലി ചെയ്യുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുന്നാസറിന്റെ മകനായ പ്ലസ് ടു വിദ്യാര്‍ത്ഥി നവാഫ് നാസറാണ് അപകടത്തില്‍ മരിച്ചത്.
നാളെ വൈകുന്നേരം ബീരിച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. പരിയാരം സി.എച്ച് സെന്ററില്‍ വെച്ച് മയ്യത്ത് കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷം പഴയങ്ങാടി വാദി ഹുദാ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തൃക്കരിപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും