Sorry, you need to enable JavaScript to visit this website.

കാസ്‌ട്രൊ, ക്യൂബ, ഹവാന; ഇതാണ് ബോക്‌സിംഗിന്റെ ഈറ്റില്ലം

വജായ് - ക്യൂബയുടെ തലസ്ഥാന നഗരിയായ ഹവാനയുടെ പ്രാന്തപ്രദേശത്താണ് വജായ്. ക്യൂബയുടെ ഒളിംപിക് ബോക്‌സിംഗിന്റെ ഈറ്റില്ലമാണ് ഈ പ്രദേശം. ഫിഡല്‍ കാസ്‌ട്രോയുടെ ഇഷ്ട സ്‌പോര്‍ട്‌സായിരുന്നു ബോക്‌സിംഗ്. അദ്ദേഹത്തിന്റെ കാലത്ത് ബോക്‌സിംഗ് വളര്‍ത്താന്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നു. അതിന്റെ ഫലം ഒളിംപിക്‌സില്‍ കാണാം.
1972 മുതല്‍ ഒളിംപിക്‌സില്‍ ക്യൂബന്‍ ബോക്‌സര്‍മാര്‍ നേടിയത് 41 സ്വര്‍ണ മെഡലുകളാണ്. ഒപ്പം 19 വെള്ളിയും 18 വെങ്കലവും. എത്രയോ വലുതും സമ്പന്നവുമായ അമേരിക്കക്കു മാത്രമേ ഇതിനെക്കാള്‍ കൂടുതല്‍ സാധിച്ചിട്ടുള്ളൂ. 
ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്ന ക്യൂബയില്‍ ബോക്‌സര്‍മാരെ സൃഷ്ടിക്കുന്ന യന്ത്രം മാത്രം ഉല്‍പാദനം നിര്‍ത്തിയിട്ടില്ല. വളരെ ലളിതമായ സൗകര്യങ്ങളേ ഇപ്പോഴും വജായിയിലുള്ളൂ. കളിക്കാര്‍ക്ക് പോഷകാഹാരം നല്‍കാന്‍ ഇവിടെ വാഴത്തോട്ടം വളര്‍ത്തുന്നുണ്ട്. കളിക്കാരുടെ പ്രകടനം ശാസ്ത്രീയമായി വിലയിരുത്താന്‍ കംപ്യൂട്ടറുകളുള്‍പ്പെടെ ഒരു ആധുനിക സൗകര്യങ്ങളോ പരിശീലനം കഴിഞ്ഞാല്‍ തിരുമ്മാനുള്ള സൗകര്യങ്ങളോ ഈ കേന്ദ്രത്തിലില്ല. ട്രക്കുകളുടെ ടയറുകളും മണല്‍ചാക്കുകളും കയറുമൊക്കെയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. 
ഇവിടെ പരിശീലനം നടത്തുന്ന 40 ബോക്‌സര്‍മാരില്‍ മൂന്നു പേര്‍ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിക്കഴിഞ്ഞു.
 

Latest News