ലൊസേന്‍ - ഫിലിപ്പൈന്‍സിന്റെ ബോക്‌സിംഗ് ഹീറോ മാനി പക്വിയാവോക്ക് പാരിസ് ഒളിംപിക്‌സില്‍ മത്സരിക്കാന്‍ മോഹം. എന്നാല്‍ നാല്‍പത്തഞ്ചുകാരന് മത്സരിക്കാന്‍ ഒളിംപിക്‌സ് ചട്ടങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി. നാല്‍പതാണ് ഒളിംപിക്‌സ് ബോക്‌സിംഗില്‍ മത്സരിക്കാനുള്ള പ്രായപരിധി. 2013 വരെ അത് 34 ആയിരുന്നു.
പക്വിയാവൊ 2021 ല്‍ വിരമിക്കുകയും ഫിലിപ്പൈന്‍സില്‍ സെനറ്ററാവുകയും ചെയ്തു. ഇപ്പോഴാണ് ഒളിംപിക് മോഹം ഉദിച്ചത്. ടെന്നിസിലെ ഐതിഹാസിക വേദികളിലൊന്നായ റോളാങ്ഗാരോയിലാണ് പാരിസ് ഒളിംപിക്‌സിലെ ബോക്‌സിംഗ് മത്സരങ്ങള്‍ നടക്കുക.
2016 ലെ റിയൊ ഒളിംപിക്‌സില്‍ പക്വിയാവൊ മത്സരിക്കാതിരുന്നത് അക്കാലത്ത് സെനറ്ററായതിനാലാണ്. റെക്കോര്‍ഡായ എട്ട് ഭാര വിഭാഗങ്ങളിലായി 12 ലോക കിരീടങ്ങള്‍ക്കുടമയാണ് പക്വിയാവൊ.