അടൂര്‍-ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.തേപ്പുപാറ കണിയാകുഴി മേലേതില്‍ വീട്ടില്‍ മണിക്കുട്ടനെയാണ് ( 50) മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലമുക്ക് തേപ്പുപാറ റോഡില്‍ തോടിന്റെ കലുങ്കില്‍ നിന്ന് താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടില്‍ തൂക്കക്കാരനായി ഉണ്ടായിരുന്നു.
ഞായറാഴ്ച ഇയാളുടെ മകനാണ് പ്രമുഖ അഭിഭാഷകന്റെ മകനുവേണ്ടി തൂക്കക്കാരനായി ഉണ്ടായിരുന്നത്. ആ സമയവും മണിക്കുട്ടന്‍ സഹായിയായി ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പോയ മണിക്കുട്ടനെ കലുങ്കിനു സമീപം കണ്ടതായി പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.