മുംബൈ -ഐ.എസ്.എല്ലില്‍ പ്ലേഓഫ് സ്ഥാനങ്ങള്‍ക്കായുള്ള അവസാന പോരാട്ടത്തിന് ചൂടുപിടിക്കുന്നു. നാല് ടീമുകള്‍ തമ്മില്‍ മൂന്ന് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. അവസാന എട്ട് കളികളില്‍ ഇറങ്ങിയിട്ടില്ലെങ്കിലും ഒഡിഷ എഫ്.സി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞയാഴ്ച എട്ട് കളികളില്‍ 20 ഗോള്‍ പിറന്നു. ജാംഷഡ്പൂര്‍ എഫ്.സി 4-0 ന് പഞ്ചാബ് എഫ്.സിയെ തോല്‍പിച്ചു. മോഹന്‍ബഗാന്‍ 4-2 ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി. ഹൈദരാബാദിനെ ഈസ്റ്റ്ബംഗാളും ഗോവയെ മോഹന്‍ബഗാനും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയനും ഈസ്റ്റ്ബംഗാളിനെ മുംബൈ സിറ്റിയും തോല്‍പിച്ചത് ഒരു ഗോള്‍ വ്യത്യാസത്തിനാണ്.
ഗോവയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ മോഹന്‍ബഗാന് സാധിച്ചു. ഗോവയും മുംബൈ സിറ്റിയും 28 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഒഡിഷയെക്കാള്‍ മൂന്ന് പോയന്റ് പിന്നില്‍. മോഹന്‍ബഗാനെക്കാള്‍ ഒരു പോയന്റ് പിന്നിലും. മുംബൈക്ക് ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിനെയാണ് നേരിടേണ്ടത്.
ആദ്യ 12 കളികളില്‍ 26 പോയന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി മൂന്നാമത്തെ കളിയാണ് തോല്‍കുന്നത്. ഇടവേള ഏറ്റവും മോശമായി ബാധിച്ചത് ബ്ലാസ്റ്റേഴ്‌സിനെയാണ്. കഴിഞ്ഞ വര്‍ഷവും ഇതായിരുന്നു അവസ്ഥ. ആദ്യ 12 കളിയില്‍ 25 പോയന്റ് നേടിയെങ്കിലും പിന്നീട് ആറ് കളിയേ ജയിക്കാനായുള്ളൂ. 25 ന് ഗോവയുമായാണ് അവരുടെ അടുത്ത കളി.
1 Odisha 15 9 4 2 28 14 14 31
2 Bagan 14 9 2 3 28 18 10 29
3 Goa 13 8 4 1 19 7 12 28
4 Mumbai City 14 8 4 2 23 12 11 28
5 Kerala 15 8 2 5 19 16 3 26
6 Jamshedpur 16 4 5 7 21 19 2 17
7 Northeast Utd 15 3 7 5 19 25 -6 16
8 East Bengal 14 3 6 5 16 14 2 15
9 Chennaiyin 14 4 3 7 16 23 -7 15
10 Bengaluru 16 3 6 7 15 25 -10 15
11 Punjab 15 3 5 7 15 24 -9 14
12 Hyderabad 15 0 4 11 5 27 -22 4