വടകര- മണിയൂര്‍ പഞ്ചായത്തിലെ നീലിയേടത്ത് കടവില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നീലിയേടത്ത് കടവിലെ തീരദേശ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് അസ്ഥികള്‍ കണ്ടെത്തിയത്.
വൈകിട്ട് പുഴയരികില്‍ വിശ്രമിക്കുകയായിരുന്ന ചിലരാണ് കടവിലെ വേലിയിറക്ക സമയം ജലനിരപ്പ് താഴ്ന്ന സ്ഥലത്ത് അസ്ഥികള്‍ കണ്ടത്. വിവരം നാട്ടുകാരെ അറിയിച്ചതോടെ വടകര പോലീസില്‍ അറിയിക്കുകയിരുന്നു.
പോലീസ് സ്ഥലത്തെത്തി അസ്ഥികളും മറ്റും ശേഖരിച്ചു. ഹിന്ദു ആചാരപ്രകാരം മൃതദേഹത്തില്‍ പുതപ്പിക്കുന്ന ഒരു പട്ടും ലഭിച്ചിട്ടുണ്ട്. എല്ലാം കസ്റ്റ്ഡിയിലെടുത്തു. ഇതെങ്ങിനെ എത്തി എന്ന് വ്യക്തമല്ല. അടുത്ത ദിവസം കൂടുതല്‍ പരിശോധന നടത്തും.