തബൂക്ക്- തബൂക്ക് നഗരത്തിലെ പാർപ്പിട പ്രദേശങ്ങളിലെ ഗോഡൗണിൽ മൂന്നു ടൺ ഉള്ളി സൂക്ഷിച്ച അനധികൃത തൊഴിലാളികളെ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വിപണിയിൽ സാധനങ്ങളുടെ വിലയെ സ്വാധീനിക്കാൻ ഉള്ളി മനപൂർവ്വം പൂഴ്ത്തിവെക്കുകയാണെന്ന് മന്ത്രാലയം വിശദീകരിച്ചു. പിടിച്ചെടുത്ത ഉള്ളികൾ ഉടൻ മാർക്കറ്റിലേക്ക് മാറ്റി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. .
തബൂക്കിലെ വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ ഉടൻ പിടിച്ചെടുത്ത ഉള്ളികൾ മാർക്കറ്റിലേക്ക് മാറ്റിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുൾ റഹ്മാൻ അൽ ഹുസൈൻ വിശദീകരിച്ചു. ഒരു ചാക്കിന് 2 മുതൽ 4 വരെ റിയാൽ വരെയുണ്ടായിരുന്ന ഉള്ളിക്ക് നിലവിൽ വൻ വിലക്കയറ്റമാണുണ്ടായത്.