ജിദ്ദ - ഹജ് രജിസ്‌ട്രേഷൻ നടത്തി തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച പണമടച്ച ശേഷം അതേ ബുക്കിംഗിൽ ആശ്രിതരെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പണമടച്ച ശേഷം ആശ്രിതരെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആശ്രിതർക്കു വേണ്ടി വേറിട്ട ബുക്കിംഗ് പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 11 മുതൽ ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷന് തുടക്കമായിട്ടുണ്ട്. വ്യവസ്ഥകൾ പൂർണമായവർ ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റിലെ ഇ-ട്രാക്ക് വഴിയോ നുസുക് ആപ്പ് വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്