തളിപ്പറമ്പ് - പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിനടുത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനും വാദി ഹൂദഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ തൃക്കരിപ്പൂരെ നവാസ് നാസര്‍ (18) ആണ് മരിച്ചത്. സഹയാത്രികയും വിദ്യാര്‍ഥിനിയുമായ കുഞ്ഞിമംഗലം കൊവ്വ പ്പുറത്തെ നഹാന (17) യെ പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം