മലപ്പുറം- ജില്ലയുടെ പടിഞ്ഞാറന്‍ തീരദേശ മേഖലയില്‍ ആരാധനാലയങ്ങളില്‍ മോഷണം വര്‍ധിക്കുന്നു. താനൂരില്‍ മീനടത്തൂര്‍ അമ്മംകുളങ്ങര ദേവി ക്ഷേത്ര ഓഫിസില്‍ നിന്ന് 15,000 രൂപയും മൊബൈല്‍ ഫോണും കളവുപോയയി.താനാളൂര്‍ നരസിംഹക്ഷേത്രത്തിലും മോഷണശ്രമം നടന്നു.ഒരാഴ്ച മുമ്പ് ചിറക്കല്‍ ജുമാമസ്ജിദിന്റെ സംഭാവനപ്പെട്ടി തകര്‍ത്ത് മോഷണം നടന്നിരുന്നു.
മോഷണ ശ്രമം നടന്ന താനാളൂര്‍ നരസിംഹ ക്ഷേത്രത്തിന്റെ മതിലിനു സമീപത്തു നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കവര്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
മീനടത്തൂര്‍ അമ്മംകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ഫോണിന്റെ കവറാണിതെന്നാണറിയുന്നത്. മോഷ്ടാക്കള്‍ അമ്മംകുളങ്ങര ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ശേഷം താനാളൂര്‍ ക്ഷേത്രത്തില്‍ എത്തിയതായാണ് സംശയിക്കുന്നത്. ഒരു വര്‍ഷം മുമ്പും താനാളൂര്‍ നരംസിംഹ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു. 25,000 രൂപ മോഷ്ടിച്ചു.ആ കേസിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. താനൂര്‍ മേഖലയില്‍ ആരാധനാലയങ്ങളില്‍ മാത്രം മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് പോലീസ് സംശയിക്കുന്നത്