അബഹ - മഹായിൽ അസീറിന് വടക്ക് ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന വീട്ടിൽ വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു മാസം മുമ്പാണ് 50 കാരൻ മരണപ്പെട്ടത് എന്നാണ് കരുതുന്നത്. മരണ കാരണം നിർണയിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും ഫോറൻസിക് മെഡിസിൻ വിദഗ്ധരും മൃതദേഹം പരിശോധിച്ചു. തുടർ നടപടികൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി മൃതദേഹം പിന്നീട് മഹായിൽ അസീർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.
അഅബ്ദുല്‍ റഹീമിന് ഷറഫിയ തെരുവിൽ ഇനി അന്തിയുറങ്ങേണ്ട, നാട്ടിലെത്തി