സീറ്റ് ലഭിക്കാത്തതിൽ ദുഃഖമില്ല
കോട്ടയം-കോട്ടയം ലോക്‌സഭാ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയാകാൻ കഴിയാത്തതിൽ പരിഭവമോ ദുഃഖമോ ഇല്ലെന്ന് കെ.എം. മാണിയുടെ മരുമകൻ
എം.പി ജോസഫ്. പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ തീരുമാനം അങ്ങേയറ്റം നീതിപൂർവ്വമാണ്. നീതിമാനായ ഔസേപ്പ് ആണ് അദ്ദേഹം.സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് പല ഘടകങ്ങൾ ആസ്പദമാക്കിയാണ്. അക്കാര്യങ്ങൾ പിജെ ജോസഫ് എന്നോട് വിശദീകരിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നിൽ അത് വെളിപ്പെടുത്താൻ ആവില്ല. ഇതിന് പകരമായി മറ്റ് ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. ചോദിക്കില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി പ്രവർത്തിക്കും. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപന ദിവസം താൻ ബംഗളൂരുവിൽ ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ ജനകമാണ്.
അതിനാണ് മാധ്യമങ്ങളെ കാണുന്നത്.
കോട്ടയം ലോക്‌സഭാ സീറ്റിൽ കെ.എം മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫിനെ പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.