എടപ്പാൾ- പനി ബാധിച്ചതിനെ തുടർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ച 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ കോക്കാട് കുഴിയിൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് ഹാദി ആണ് മരിച്ചത്. പനി, ശ്വാസതടസ്സം, ചെവി വേദന എന്നിവയെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. സലാഹുദ്ദീൻ അയ്യൂബി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.