ജിദ്ദ- മലപ്പുറം ജില്ലയിലെ കാളികാവ് ചെങ്കോടിലെ പൂതംക്കോട്ടിൽ മൻസൂർ അലി (45) ജിദ്ദയിൽ നിര്യാതനായി. 15 വർഷത്തോളമായി പ്രവാസിയാണ്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. മയ്യിത്ത് മഹജർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താഴെക്കോട് മരുതലയിൽ പരേതനായ പൂതംക്കോട്ടിൽ മുഹമ്മദ് എന്ന കുഞ്ഞൂട്ടിയുടെയും കുനിയംക്കാട്ടിൽ ഫാത്തിമ സുഹറയുടെയും മകനാണ്.
ഭാര്യ: പറപ്പത്തൊടി സറീന (കവളമുക്കട്ട). മക്കൾ: ഫാത്തിമ റഹദ, റിഹാം(എട്ടാം ക്ലാസ്), റിനാദ് (അഞ്ചാം ക്ലാസ്). മരുമകൻ: എരഞ്ഞിയിൽ നവാസ്(ചാഴിയോട്) ഖബറടക്കം ജിദ്ദയിൽ നടത്തുമെന്ന് സൗദി നാഷണൽ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ്കുട്ടി പാണ്ടിക്കാടും പിതൃസഹോദരൻ അബ്ദുറഹിമാനും പറഞ്ഞു.