Sorry, you need to enable JavaScript to visit this website.

കൊടുങ്കാറ്റായി ഡല്‍ഹി തൂഫാന്‍സ്, ബംഗളൂരു ടോര്‍പ്പിഡോസിന് തോല്‍വി

ചെന്നൈ -െ്രെപം വോളിബോള്‍ പവേര്‍ഡ് ബൈ എ23 മൂന്നാം സീസണ്‍ മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് അവരുടെ ആദ്യ ജയം കുറിച്ചു. 15-10, 15-13, 21-20 നാണ് പുതിയ ഫ്രാഞ്ചൈസിയായ ഡല്‍ഹി തൂഫാന്‍സ് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ  ഞെട്ടിച്ചത്. സന്തോഷ് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ലാസര്‍ ഡോഡിക് ശക്തമായ സ്‌പൈക്കുകള്‍ സൃഷ്ടിച്ച് ഡല്‍ഹി തൂഫാന്‍സിന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. ബെംഗളൂരിന്റെ ആക്രമണങ്ങള്‍ക്ക് സമയബന്ധിതമായി തടയിടാനും തൂഫാന്‍സിന് കഴിഞ്ഞു. ഡാനിയല്‍ അപ്പോന്‍സ മധ്യനിരയില്‍ നിന്ന് സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ ഡല്‍ഹി കുതിച്ചു, ആദ്യ സെറ്റ് അവര്‍ സ്വന്തമാക്കി.
തൊട്ടുപിന്നാലെ ബെംഗളൂരു തന്ത്രങ്ങള്‍ മാറ്റി. തോമസ് ഹെപ്റ്റിന്‍സ്റ്റാള്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സേതു ടി.ആര്‍. സ്രജന്‍ ഷെട്ടി എന്നിവര്‍ പ്രതിരോധത്തില്‍ കൂടുതല്‍ മികവുകാട്ടിയതോടെ ശക്തമായ ബ്ലോക്കുകളുമായി ബെംഗളൂരു സ്‌കോര്‍ ഒപ്പമെത്തിച്ചു. ഡേവിഡ് ലീയുടെ കൗണ്ടര്‍ അറ്റാക്കിങ് തന്ത്രത്തെ ക്യാപ്റ്റന്‍ സഖ്‌ലെയ്ന്‍ താരിഖിന്റെ നേതൃത്വത്തില്‍ ഡല്‍ഹി പ്രതിരോധം വിഫലമാക്കി, തൂഫാന്‍സ് വീണ്ടും മുന്നിലെത്തി. സന്തോഷിന്റെ സെര്‍വുകളില്‍ കരുത്തരായ ഡല്‍ഹി കളത്തില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് രണ്ടാം സെറ്റും സ്വന്തമാക്കി.
മുജീബും സ്രാജനും കടുത്ത ബ്ലോക്കുകളുമായി കളം നിറഞ്ഞു, പൗളോ ബാര്‍ബോസ മധ്യത്തില്‍ കളി നിയന്ത്രിച്ചു. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രോഹിത് കുമാറിന്റെ സര്‍വീസുകള്‍ ടോര്‍പ്പിഡോസില്‍ സമ്മര്‍ദ്ദം ചെലുത്തി. മധ്യനിരയില്‍ ഡാനിയേല്‍ അപ്പോന്‍സയും ആധിപത്യം സ്ഥാപിച്ചതോടെ ഇഞ്ചോടിഞ്ച് ഗെയിം ഡല്‍ഹി തൂഫാന്‍സിന് അനുകൂലമായി. ആദ്യ മത്സരത്തില്‍ തോറ്റ അവര്‍ സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി.

Latest News