ദോഹ - ഖത്തര്‍ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇസ്രായിലിന്റെ ഇരുപതുകാരി സാറ സ്യോസ്‌റ്റോമിനെ കാണികള്‍ കൂവി വിളിച്ചു. 400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്‌ലെയില്‍ വെള്ളി കരസ്ഥമാക്കിയ അനസ്താസിയ ഗോര്‍ബെങ്കോക്കാണ് കാണികളുടെ അനിഷ്ടം ഏറ്റുവാങ്ങേണ്ടി വന്നത്.
ഇസ്രായില്‍ താരത്തിനെതിരെ പ്രതിഷേധമുണ്ടായത് ദോഹ ചാമ്പ്യന്‍ഷിപ്പിന്റെ നിറം കെടുത്തിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ടെന്നിസില്‍ റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങള്‍ നിരന്തരം അപമാനിക്കപ്പെടുന്നത് പതിവാണ്. ഉക്രൈന്‍ കളിക്കാര്‍ അവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും തയാറാവാറില്ല. ഹസ്തദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ഇളിഭ്യരായി നില്‍ക്കേണ്ടി വന്നിട്ടുണ്ട് ലോക രണ്ടാം നമ്പര്‍ അരീന സബലെങ്കയുള്‍പ്പെടെ റഷ്യന്‍, ബെലാറൂസ് കളിക്കാരികള്‍. അത്തരം ഘട്ടങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഉക്രൈന്‍ കളിക്കാരോടാണ് പക്ഷം ചേരുന്നത്. പക്ഷെ ഫലസ്തീന്റെയും ഇസ്രായിലിന്റെയും കാര്യം വരുമ്പോള്‍ ഇരട്ടത്താപ്പ് പ്രകടമാണ്.
ദോഹ ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രായിലി കളിക്കാരെ പങ്കെടുപ്പിക്കുന്നതില്‍ ഖത്തറില്‍ വലിയ പ്രതിഷേധമുണ്ട്.