ജിദ്ദ- സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോൾ ടീം പരിശീലകനെ മോശം വാക്കുകൾ ഉപയോഗിച്ച് വിമർശിച്ച മുൻ താരത്തിന് മൂന്നു ലക്ഷം റിയാൽ പിഴ വിധിച്ച് സൗദി ജനറൽ അഥോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ. ടി.വി ചാനൽ ചർച്ചയിലാണ് പരിശീലകനെ പറ്റി മോശം വാക്കുകൾ ഉപയോഗിച്ചത്. ഇത്തരം പരാമർശങ്ങൾ ക്രിയാത്മക വിമർശനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ജനറൽ അഥോറിറ്റി ഓഫ് മീഡിയ വിഷൻ വ്യക്തമാക്കി. തുടർന്നാണ് പിഴയിട്ടത്.