Sorry, you need to enable JavaScript to visit this website.

ഉടമ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെ, കള്ളന്‍ ബൈക്കോടിച്ച് പോയി

പാലക്കാട്-പന്നിയങ്കരയില്‍ ഉടമയുടെ കണ്‍മുന്നില്‍ ബൈക്ക് മോഷ്ടിച്ച് കള്ളന്‍ കടന്നുകളഞ്ഞു. ബൈക്ക് ഉടമയും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. കിഴക്കഞ്ചേരി പാറക്കുളം വീട്ടില്‍ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷണം പോയത്.

സുഹൃത്തായ വിജയ കുമാറിനെ കാണാനാണ് ആശാരി പണിക്കാരനായ സതീഷ് പന്നിയങ്കരയില്‍ എത്തിയത്. വിജയ കുമാറിന്റെ വീടിനു മുന്നിലെ റോഡില്‍ ബൈക്ക് നിര്‍ത്തി ഇരുവരും ജോലി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു.
ഈ സമയത്ത് ഇതുവഴി വന്ന മോഷ്ടാവ് ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ വടക്കഞ്ചേരി പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

 

Latest News