തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ആരോപണം ഉന്നയിച്ച കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുന്‍ എം.എല്‍.എ പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു.
കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. വീണ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തത്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
വീണക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ വിജയന്‍ പരാതി നല്‍കിയത്. ഷോണ്‍ ജോര്‍ജിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.