കൊച്ചി- ആലുവ ബിനാനിപുരത്ത് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം. സ്ഥലത്ത് നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖയില്‍ ഒറ്റപ്പാലം സ്വദേശി റംസിയ എന്ന വിലാസമാണുള്ളത്.
ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം. പറവൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു യുവതി.
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ കുറേ നാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.