Sorry, you need to enable JavaScript to visit this website.

യൂനിയൻ തെരഞ്ഞെടുപ്പ്: കോളെജുകളിൽഎസ്.എഫ്.ഐ; യു.യു.സി എം.എസ്.എഫിന്

മലപ്പുറം- കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് നേട്ടം. 
190  കോളേജുകളിൽ 140 ലും എസ്.എഫ്.ഐ വിജയം നേടി. അതേസമയം കൂടുതൽ യു.യു.സി സ്ഥാനങ്ങൾ നേടി എം.എസ്.എഫ് നില മെച്ചപ്പെടുത്തി. നാൽപത് കോളേജുകളിൽ എം.എസ്.എഫ് ഒറ്റക്കും പത്ത് കോളേജുകളിൽ എം.എസ്.എഫ്-കെ.എസ്്.യു സഖ്യവും വിജയം നേടി. 
എം.ഡി കോളേജ് പഴഞ്ഞി, സെന്റ് അലോഷ്യസ് കോളേജ്,എൻ എസ് എസ് വ്യാസ കോളേജ്,ശ്രീഗോകുലം കോളേജ്,ശ്രീകൃഷ്ണപുരം കോളേജ്,ഗവ.കോളേജ് ചിറ്റൂർ,ലയൺസ് വടക്കാഞ്ചേരി,ഐ എച്ച് ആർ ഡി വടക്കാഞ്ചേരി,മലപ്പുറം ഐ എച്ച് ആർ ഡി കോളേജ്,ഗവ കോളേജ് മൊകേരി,ഐ എച്ച് ആർ ഡി കോളേജ് നാദാപുരം,എസ് എൻ ഡി പി കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുത്തു.
ശ്രീകൃഷ്ണ കോളേജ്, സെന്റ് തെരേസസ് കോളേജ്  കോട്ടയ്ക്കൽ, എംഒ സി കോളേജ്, കേരളവർമ കോളേജ്, കുട്ടനെല്ലൂർ കോളേജ്, എസ്എൻ കോളേജ് വഴക്കുമ്പാറ, എസ് എൻ കോളേജ് നാട്ടിക, എസ് എൻ ഗുരു നാട്ടിക, ഐ എച്ച് ആർ ഡി കോളേജ് നാട്ടിക, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,മദർ കോളേജ്, അസ്മാവി കോളേജ്, എൻ എസ് എസ് കോളേജ് നെന്മാറ,ആലത്തുർ എസ് എൻ കോളേജ്, എസ് എൻ ജി എസ് പട്ടാമ്പി,എൻ എസ് എസ് കോളേജ് ഒറ്റപ്പാലം, എസ് എൻ കോളേജ് ഷൊർണുർ, ഗവ.കോളേജ് പത്തിരിപ്പാലം, ഗവ.കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ.കോളേജ് തൃത്താല, ആസ്പയർ കോളേജ്, നേതാജി നെന്മാറ,ഐ എച്ച് ആർ ഡി കുഴൽമന്ദംഎസ് എൻ ഇ എസ് കോളേജ് ശ്രീകൃഷ്ണപുരം,എൻ എം എസ് എം ഗവ.കോളേജ് കൽപ്പറ്റ,സെന്റ് മേരീസ് കോളേജ് ബത്തേരി,അൽഫോൻസാ കോളേജ് ബത്തേരി,ഐ എച് ആർ ഡി കോളേജ് മീനങ്ങാടി, ജയശ്രീ കോളേജ് പുൽപള്ളി, പഴശ്ശിരാജാ കോളേജ് പുൽപള്ളി,സി എം കോളേജ് നടവയൽ,എൽദോ മാർബസേലിയസ് കോളേജ് മീനങ്ങാടി, പൊന്നാനി എം ഇ എസ്,മഞ്ചേരി എൻ എസ് എസ്,അസ്സബാഹ് കോളേജ്,മൗലാനാ കോളേജ്,എസ് എൻ ഡി പി കോളേജ് പെരിന്തൽമണ്ണ,പിടിഎം ഗവ.കോളേജ്,ടി എം ജി കോളേജ് പെരിന്തൽമണ്ണ,മടപ്പള്ളി കോളേജ്,മലബാര് ക്രിസ്ത്യൻ കോളേജ്,ഗവ.ആർട്സ്  സയൻസ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഗവ.വിമൻസ് കോളജ് മലപ്പുറം,തിരൂർ ജെ എം കോളജ്,തിരൂർകാട് നസ്ര കോളജ് എന്നിവിടങ്ങളിൽ യു.ഡി.എസ്.എഫ്‌ന്റെ കയ്യിൽ നിന്നും എസ്.എഫ്.ഐ പിടിച്ചെടുത്തു. ചേലക്കര ഗവ.ആർട്സ് കോളജ്,ഐ.എച്ച്.ആർ.ഡി കോളേജ് പഴയന്നൂർ എന്നീ കോളേജുകൾ കെ.എസ്.യു വിന്റെ കൈയിൽ നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചു. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് എംഎസ്എഫിന്റെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചു. ഐ എച്ച് ആർ ഡി കോളേജ് മലമ്പുഴ എബിവിപിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. എബിവിപിയുടെ കുത്തകയായിരുന്ന ചെൈമ്പ സംഗീത കോളേജ് എസ്എഫ്‌ഐ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കെഎസ്‌യുവിന്റെ കയ്യിലിരുന്ന  എസ് എൻ കോളേജ് പുൽപള്ളി  എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഗവ. മലപ്പുറം, അമൽ കോളജ് നിലമ്പൂർ, ഫാത്തിമ കോളേജ് മൂത്തേടം, എം.ഇ.എസ് കോളേജ് മമ്പാട്, ദാറുന്നജാത്ത് ആട്സ് കോളേജ് കരുവാരകുണ്ട്, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, പി.എസ്.എം.ഒ തിരൂരങ്ങാടി, പി.എം.എസ്.ടി.എം കുണ്ടൂർ, ഗ്രേസ്വാലി കാടാമ്പുഴ, മലബാർ കോളേജ് വേങ്ങര, പി.പി.ടി.എം ചേറൂർ, ഫാറൂഖ് കോട്ടക്കൽ, എം.ഐ.സി അത്താണിക്കൽ, ഐ.കെ.ടി ചെറുകുളമ്പ്, യൂണിറ്റി വനിത കോളേജ് മഞ്ചേരി, ഖിദ്മത്ത് കോളെജ് തിരുനാവായ, മർക്കസ് ആതവനാട്, അൻസാർ അറബിക് കോളെജ് വളവന്നൂർ, എം.ഐ.സി അത്താണിക്കൽ, കെ.പി.പി.എം അനക്കയം, മദീനത്തുൽ ഉലൂം അറബിക് കോളെജ് പുളിക്കൽ ,സഫ കോളേജ് പൂക്കാട്ടിരി തുടങ്ങി നാൽപതോളം കോളെജുകളിൽ ഒറ്റക്ക് ഭരണം നേടിയതായും ഗവ: മങ്കട, സഹ്യ കോളേജ് വണ്ടൂർ, സുല്ലമുസലാം അരീക്കോട്, എച്ച്എം കോളെജ് മഞ്ചേരി, ബ്ലോസം കോളെജ് കൊണ്ടോട്ടി, സാഫി കോളെജ് വാഴയൂർ, ഗവ: കോളെജ് കൊണ്ടോട്ടി, ഐ.എച്ച്.ആർ.ഡി മുതുവല്ലൂർ,  ജെംസ് കോളെജ് രാമപുരം, മലമ്പാർ കോളേജ് മാണൂർ, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, മജ്ലിസ് കോളേജ് പുറമണ്ണൂർ, എം.ഇ.എസ്.കെ.വി.എം വളാഞ്ചേരി, മജ്ലിസ് കോളേജ് പുറമണ്ണൂർ തുടങ്ങി പതിനഞ്ചോളം കോളേജുകളിൽ യു.ഡി.എസ്.എഫ് നേതൃത്വത്തിലും ഭരണം നേടിയതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷത്തിൽ നിന്നും യു.യു.സിമാരുടെ എണ്ണം പതിനഞ്ചാക്കി ഉയർത്താൻ കഴിഞ്ഞതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ പറഞ്ഞു.

മലപ്പുറത്തും മഞ്ചേരിയിലും സംഘർഷം 

മലപ്പുറം- കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് മലപ്പുറത്തും മഞ്ചേരിയിലും എസ്.എഫ്.ഐ-എം.എസ്.എഫ് സംഘർഷം. മലപ്പുറം കുന്നുമ്മലിൽ ഇരു വിഭാഗവും തമ്മിൽ കൈയ്യേറ്റമുണ്ടായി. സംഘർഷ സാധ്യത പോലീസ് ഇടപെട്ട് ഒഴിവാക്കി. ഇന്നലെ കോളജ് തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും വെവ്വേറെ നടത്തിയ ആഹ്ലാദ പ്രകടനമാണ് സംഘർഷത്തിന്റെ വക്കിലെത്തിയത്. നേരത്തെ എസ്എഫ്‌ഐ കുന്നുമ്മൽ സർക്കിളിൽ കെട്ടിയ കൊടി എം.എസ്.എഫ് പ്രവർത്തകർ അഴിച്ചുമാറ്റിയതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ബഹളവും വാക്കേറ്റവും സംഘർഷത്തിലെത്തുമെന്നു കണ്ടതോടെ പോലീസ് ഇരുകൂട്ടരെയും വിരട്ടി ഓടിക്കുകയായിരുന്നു. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി എൻ.എസ്.എസ് കോളേജിലും ഇരുവിഭാഗവും ഏറ്റുമുട്ടി.


 

Latest News