തിരുവനന്തപുരം- വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ ശൈലജ എം.എൽ.എ മത്സരിക്കും. കോഴിക്കോട് മണ്ഡലത്തിൽനിന്ന് എളമരം കരീം മത്സരിക്കും. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. പ്രഖ്യാപനം സംസ്ഥാന കമ്മിറ്റി നടത്തും. നിലവിൽ മട്ടനൂർ എം.എൽ.എയാണ് കെ.കെ ശൈലജ. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വടകരയിൽ കെ.മുരളീധരനായിരിക്കും യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. രാജ്യസഭാംഗമായ എളമരം കരീമിന്റെ കാലാവധി നാലു മാസത്തിനകം അവസാനിക്കും. കോഴിക്കോട് എം.കെ രാഘവനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.