Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്നൊരിക്കൽ വിശിഷ്ടാതിഥിയായി സൗദിയിലെത്തി, പിന്നീട് വീട്ടുവേലക്കാരി, ദുരിതം പേറിയ സബീഹ നാടണഞ്ഞു

ജിദ്ദ-അന്നൊരിക്കൽ രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ ഭാഗ്യം ലഭിച്ച കുട്ടിയായിരുന്നു സബീഹ. കർണാടകയിലെ യത്തീംഖാനയിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഒൻപതാം ക്ലാസുകാരിയായ സമീഹക്ക് ഹജിന് ഭാഗ്യം ലഭിച്ചത്. 2004-ൽ ആയിരുന്നു അത്. ഫഹദ് പിൻ അബ്ദുൽ അസീസ് രാജാവിന്റെ അതിഥിയായി സൗദിയിലെത്തിയ സമീഹക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലും മറ്റു സൗകര്യങ്ങളും ലഭിച്ചു. കർണാടക സ്വദേശികളായ  സമീഹുള്ള-ഷമീൻ ദമ്പതികളുടെ മകളാണ് സമീഹ. 

2004-ലെ സൗദി യാത്രയുടെ ഓർമ്മകളായിരിക്കണം സൗദിയിലേക്ക്  തൊഴിലിനായി വരാൻ വർഷങ്ങൾക്കപ്പുറം സമീഹയെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത്,  മുംബൈ സ്വദേശി സലീം എന്ന ഏജന്‍റാണ് സമീഹക്ക് വിസ വാഗ്ദാനം ചെയ്തത്. ദുബായിലേക്കുള്ള ടൂറിസ്റ്റ് വിസയിൽ എത്തിച്ച ശേഷം അവിടെ ദിവസങ്ങളോളം താമസിപ്പിച്ചു. തുടർന്ന് സൗദിയിലേക്ക് വിസിറ്റ് വിസയിൽ എത്തിക്കുകയും ചെയ്തു. ദുബായിൽനിന്ന് റിയാദിലേക്ക് എത്തിക്കുകയും തുടർന്ന് ഖമീസ് മുശൈത്തിലേക്ക് സമീഹയെ കൊണ്ടുവരികയും ചെയ്തു. 

ജീവിതസഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ വിഷമിച്ച സമീഹ പോലീസിന്റെ സഹായം തേടി. പോലീസ് ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുന്നിടത്തേക്കും പിന്നീട് തർഹീലിലേക്കും മാറ്റാൻ ശ്രമിച്ചെങ്കിലും സന്ദർശക വിസയിൽ ആയതിനാലും ഗാർഹിക തൊഴിലാളികൾക്കുള്ള ഇഖാമയിൽ അല്ലാത്തത് കൊണ്ടും സാധ്യമായില്ല. തുടർന്ന് ഖമീസ് പോലിസ് മേധാവി സാമൂഹ്യ പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വെൽഫയർ മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഒ.ഐ.സി.സി നേതാക്കളായ പ്രസാദ്, മനാഫ്, അൻസാരി, റോയി, ഹബീബ്, എന്നിവരുടെ സഹായത്താൽ അബഹ വിമാനത്താവളം വഴി നാട്ടിലേക്കുള്ള മടക്കയാത്രക്ക് അവസരമൊരുക്കുകയും ചെയ്തു. 
അബഹയിൽ നിന്നും എയർ അറബ്യ വിമാനത്തിൽ ബാഗ്ലൂരിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ലനാ അഡ്വാൻസ് ഇന്ത്യൻ സ്‌കൂളാണ് നൽകിയത്. ടിക്കറ്റ് സ്‌കൂൾ പ്രിൻസിപ്പൾ ഡോ. സിജു ഭാസ്‌കർ കൈമാറി.  സ്തീകൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഇത്തരം ഏജന്റുമാരുടെ പ്രലോഭനങ്ങളിൽ വീഴരുതെന്ന് സബീഹ പറഞ്ഞു. എജന്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അവർ. പോലീസ് മേധാവികൾക്കും  അഷ്‌റഫ് കുറ്റിച്ചലിനും സഹായം നൽകിയ മറ്റ് മലയാളികൾക്കും അവർ നന്ദി പറഞ്ഞു.

Tags

Latest News