ദുബായ്- റമദാന്‍ ആഗതമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ദുബായില്‍ 'റമദാന്‍ സൂഖ്' ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ റാസിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ഇതോടെ ആഘോഷത്തിലമര്‍ന്നു, ദെയ്റയുടെ പഴയ സൂക്കിനെ ഇതിനകം അലങ്കരിച്ചിരിക്കുന്നു.
ദുബായ് മുനിസിപ്പാലിറ്റി ഒരുക്കുന്ന സൂഖ് ദുബായില്‍ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു, വിശുദ്ധ റമദാന്‍ മാസത്തിന്റെ സന്തോഷകരമായ ആഗമനമാണ് സൂഖിന്റെ വരവ് പ്രതിനിധീകരിക്കുന്നത്.
ആദ്യ ദിവസം തന്നെ നൂറുകണക്കിന് നിവാസികള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഒഴുകിയെത്തി. സുഗന്ധദ്രവ്യങ്ങളും വസ്ത്രങ്ങളും മുതല്‍ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, ഗെയിമുകള്‍, കുട്ടികളുടെ പെയിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് ഇവിടെയുള്ളത്.
വൈകുന്നേരം അഞ്ച് മണിക്ക് എമിറാത്തി പരമ്പരാഗത നൃത്തമായ 'യോല്ല' കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകര്‍ സൂഖിന് ചുറ്റും തടിച്ചുകൂടി. അതിനുശേഷം, പലരും തങ്ങളുടെ സായാഹ്ന ലഘുഭക്ഷണത്തിനും ചായക്കുമായി കിയോസ്്കുകളിലേക്കും ഭക്ഷണ ട്രക്കുകളിലേക്കും നീങ്ങി.
കുറഞ്ഞ വിലയില്‍ മികവുള്ള സാധനങ്ങള്‍ ലഭ്യമാകുന്ന സൂഖ് റമദാനെത്തുവരെ സജീവമായിരിക്കും.