Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ കൊന്ന മാതാവിനെ റിമാന്റ് ചെയ്തു

കോഴിക്കോട്- നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ പനങ്ങാട് നിർമല്ലൂർ പാറമുക്ക് വലിയമലക്കീഴിൽ റിൻഷയെ (22) റിമാന്റ് ചെയ്തു. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിൻഷയെ റിമാന്റ് ചെയ്തത്.
പ്രസവിച്ച ഉടനെ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. റിൻഷയുടെ വീട്ടിൽ വെച്ച് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി മറവ് ചെയ്യാൻ മാതാവും ബന്ധുക്കളും തീരുമാനിച്ചതെന്നാണ് പോലീസ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയായിരുന്നു. പ്രസവിച്ച ഉടനെയുള്ള കുഞ്ഞിന്റെയും അമ്മയുടെയും നിലവിളി കേട്ട നാട്ടുകാരാണ് ബാലുശ്ശേരി പോലീസിൽ വിവരം അറിയിച്ചത്.  തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവം പുറംലോകം അറിയുന്നത്. റിൻഷയുടെ സഹോദരനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള റിൻഷയെ ചോദ്യം ചെയ്തു കഴിഞ്ഞാലേ കൂടുതൽ വിവരങ്ങൾപുറത്തു വരികയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണമാണ് മുഖ്യമായും പോലീസ് നടത്തുന്നത്. നാലു വർഷം മുമ്പ് റിൻഷയുടെ വിവാഹം ഉള്ള്യേരി സ്വദേശിയുമായി നടന്നിരുന്നു. എന്നാൽ ഭർത്താവുമായി തെറ്റിപിരിഞ്ഞ് രണ്ടു വർഷം മുമ്പ് റിൻഷ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഭർത്താവ് ഇവരുടെ വീട്ടിലേക്ക് വരാറില്ല. റിൻഷ വീടിന് പുറത്തേക്ക് അധികം ഇറങ്ങാത്തതിനാൽ ഗർഭിണിയായ വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞിരുന്നില്ല.
 

Latest News