രാമപുരം- പത്ത് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി രാമപുരം അന്‍വാറുല്‍ ഹുദാ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥി മുഹമ്മദ് ഹിശാം. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ അയനിക്കുന്നന്‍ അബ്ദുസ്സലാം-മലപ്പുറംകാളമ്പാടിഉരുണിയന്‍ റജീന ദമ്പതികളുടെ മകനാണ്. ഹാഫിള് സുബൈര്‍ ബാഖവി കൊണ്ടോട്ടി, ഹാഫിള് അല്‍ഖമ നദ്‌വി ബീഹാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പഠനം പൂര്‍ത്തിയാക്കിയത്. കോളേജ് തുടങ്ങിയിട്ട് ആറു വര്‍ഷം പിന്നിടുകയും നിരവധി കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്‌തെങ്കിലും ഏറ്റവും കുറഞ്ഞ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യത്തെ വിദ്യാര്‍ഥിയെന്ന അപൂര്‍വ്വതയാണ് മുഹമ്മദ് ഹിശാം നേടിയെടുത്തത്. ഭക്ഷണം, താമസം ഉള്‍പ്പെടെ എല്ലാ ചെലവുകളും ഉദാരമതികളുടെ സഹായത്തോടെ സ്ഥാപനമാണ് വഹിച്ചത്.