കണ്ണൂര്‍: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് കേരളത്തിന്റെ ജഴ്‌സിയണിയാന്‍ വാട്‌സ്ആപ് കൂട്ടായ്മയുടെ കൈത്താങ്ങ്. കണ്ണൂരില്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ ഇന്‍ക്ലൂസീവ് കായിക മേളയില്‍ തെരഞ്ഞെുക്കപ്പെട്ട വിദ്യാര്‍ഥിനിക്കാണ് കണ്ണൂര്‍ സിറ്റിയിലെ സ്‌നേഹസല്ലാപം വാട്‌സ്ആപ് കൂട്ടായ്മ സാമ്പത്തിക സഹായം നല്‍കിയത്. ടി20 മത്സരത്തില്‍ പങ്കെടുക്കുവാന്‍ സെലക്ഷന്‍ ലഭിച്ച നിര്‍ധനരായ കുടുംബത്തിലെ ഭിന്നശേഷിക്കാരിക്കാരിയായ വിദ്യാര്‍ത്ഥിക്ക് ഹരിയാനയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് രക്ഷിതാക്കളോടൊപ്പം യാത്രക്കും മറ്റുമുള്ള ചെലവിനാണ് പ്രയാസമനുഭവപ്പെട്ടത്.
വാട്‌സ്ആപ് കൂട്ടായ്മ സമാഹരിച്ച തുക ഡെപ്പ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, കൗണ്‍സിലര്‍ സാബിറ ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തിലിന് അബു അല്‍മാസ്, എം സി അബ്ദുല്‍ ഖല്ലാക്ക്, പി എം മുഹമ്മദ് റയീസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.