തബൂക്ക്- തബൂക്ക് നഗരത്തിന്റെ വടക്ക് പടിഞ്ഞാറുള്ള അൽലൗസ് പർവതനിരകൾ വീണ്ടും മഞ്ഞണിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം തവണയാണ് തബൂക്കിൽ വീണ്ടും മഞ്ഞുവീഴ്ചയുണ്ടാകുന്നത്. 2023നെ അപേക്ഷിച്ച് രണ്ടു മാസം കഴിഞ്ഞാണ് തബൂക്കിൽ മഞ്ഞുവീഴ്ചയുണ്ടായത്.
അതേസമയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഈ മേഖലയിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്താത്തതിന്റെ കാരണവും വിശദീകരിച്ചു. ഉയർന്ന താപനിലയ്ക്ക് കാരണം അന്തരീക്ഷത്തിലെ വ്യതിയാനങ്ങളും ഈർപ്പമുള്ള തെക്കൻ കാറ്റിന്റെ അഭാവവുമാണെന്നും എൻ.സി.എം വിശദീകരിച്ചു. 2,600 മീറ്റർ ഉയരമുള്ള പർവതങ്ങൾ ശുദ്ധമായ വെളുത്ത സ്യൂട്ട് ധരിച്ച നിലയിലാണിപ്പോൾ.
Snow Covers Al-Lawz Mountains for Second Time in February.https://t.co/1R4ItEzCeV#SPAGOV pic.twitter.com/AgbQLDrEii
— SPAENG (@Spa_Eng) February 17, 2024