Sorry, you need to enable JavaScript to visit this website.

ഇസ്ലാമിന്റെ കേരള പ്രവേശം: ചരിത്ര സംവാദം, ശമീർ കരിപ്പൂരിന്റെ പുസ്തകം പുറത്തിറങ്ങി

കൊണ്ടോട്ടി- യുവചരിത്രകാരൻ എൻ.കെ ശമീർ കരിപ്പൂർ എഡിറ്റ് ചെയ്ത -ഇസ്ലാമിന്റെ കേരള പ്രവേശം: ചരിത്ര സംവാദം- പുസ്തകം പുറത്തിറങ്ങി. അക്കാദമിക ചരിത്രകാരന്മാർക്കും ചരിത്ര കുതുകികൾക്കും ഏറെ ഉപകാരപ്രദമായ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട്ടെ പ്രമുഖ പ്രസാധകരായ യുവത ബുക് ഹൗസാണ്. പുസ്തകത്തിന്റെ പ്രകാശനം കരിപ്പൂരിലെ മുജാഹിദ് സമ്മേളനവേദിയിൽ നടന്നു. 

ഇസ്ലാമിക ആഗമനത്തിന് മുമ്പുതന്നെ അറേബ്യയുമായി കേരളത്തിന് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനം പ്രവാചക കാലത്തുതന്നെയോ?, കേരള മുസ്ലിംകളുടെ സംസ്‌കാരിക വിനിമയത്തിലും മതപ്രചരണത്തിലും സ്വാധിനം ചെലുത്തിയത് പേർഷ്യൻ സ്വാധീനമാണോ? അറേബ്യൻ സ്വാധീനമോ? തുടങ്ങിയ കാര്യങ്ങളാണ് പുസ്തകം പരിശോധിക്കുന്നത്. മാപ്പിള ചരിത്രത്തിൽ പ്രാമാണികരായ മൂന്ന് പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങളും വിയോജിപ്പുകളും ചരിത്രരേഖകളുടെ പിൻബലത്തിൽ സംവാദങ്ങളായി വികസിക്കുന്നതാണ് 'ഇസ്ലാമിന്റെ കേരള പ്രവേശം: ചരിത്ര സംവാദം.
 

Latest News