Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിൽ 

കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി എം.പിയെ ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

തലശ്ശേരി - വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ പോകുന്ന രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിൽ എത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
വയനാട്ടിൽ സമീപകാലം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ  സന്ദർശിക്കാനാണ് സ്ഥലം എം.പി കൂടിയായ രാഹുൽ ഗാന്ധി എത്തുന്നത് മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധി റോഡ് മാർഗം വയനാട്ടിലേക്ക് പോകും.

Latest News