എടക്കര-പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വഴിക്കടവ് രണ്ടാംപാടം പഴംത്തൊടിക ഷൗക്കത്തലിയുടെ മകൾ ഫിദ ഷെറിൻ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എടക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. വഴിക്കടവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. മൃതദേഹം നാളെ പൂവത്തിപൊയിൽ വലിയ ജുമാമസ്ജിദിൽ ഖബറടക്കും.മാതാവ്: താജുന്നീസ. സഹോദരങ്ങൾ:ഷംന, ഫസിലുറഹ് മാൻ.