Sorry, you need to enable JavaScript to visit this website.

കാദറലി പെന്റിഫ് സെവന്‍സ്: റീഗള്‍ ഡേ ടു ഡേ ജേതാക്കള്‍

ജിദ്ദ - അമ്പത്തിയൊന്നാമത് കാദറലി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ജിദ്ദയില്‍ പെന്റിഫ് സംഘടിപ്പിച്ച കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റീഗള്‍ ഡേ 2 ഡേ ജേതാക്കളായി. ഫൈനലില്‍  അല്‍മുഷറഫ ടൗണ്‍ ടീം എഫ്‌സിയെ ടോസിലൂടെ പരാജയപ്പെടുത്തിയാണ് റീഗല്‍ ഡേ ടു ഡേ കാദറലി സൗദി എഡിഷന്‍ ആദ്യ കിരീടം നേടിയത്. ഇതാദ്യമായി സ്ത്രീകളുടെകൂടി സംഘാടനത്തോടെ നടത്തിയ ടൂര്‍ണമെന്റ് വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

കലാശ പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. കളിയുടെ രണ്ടാം പകുതിയില്‍  നുഫൈല്‍ കണ്ണച്ചന്‍ തൊടിയിലൂടെ അല്‍മുഷറഫ് ടൗണ്‍ ടീം മുന്നിലെത്തി. പിന്നീടുള്ള സമയങ്ങളില്‍ അല്‍മുഷറഫ് ടൗണ്‍ ടീം മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും രണ്ടാം പകുതിയുടെ 18 ാം മിനിറ്റില്‍ മുഹമ്മദ് ആഷിക്കെടുത്ത മനോഹരമായ ഫ്രീകിക്കിലൂടെ റീഗല്‍ ഡേ ടു ഡേ മത്സരം സമനിലയിലെത്തിച്ചു. ടൈബ്രേക്കറില്‍ ഇരു ടീമുകളും  ഓരോ  കിക്കുകള്‍ പാഴാക്കി സമനിലയില്‍ തുടര്‍ന്നു. പിന്നീട് ടോസിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ടോസ്  റീഗല്‍ ഡേ ടു ഡേക്ക് അനുകൂലമായതോടെ കാദറലി സൗദി എഡിഷന്‍ പ്രഥമ കിരീടം കരസ്ഥമാക്കി ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റീഗല്‍ ഡേ ടു ഡേ എഫ്‌സിയുടെ മുഹമ്മദ് ആഷിക്കിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

പി.ടി ഗ്രൂപ്പിന്റെ ഷഹീം, ഹിഷാം, ഷാജി, കാദറലി ക്ലബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, കുറ്റീരി മാനു, പെന്റിഫിന്റെ പേട്രന്‍ റീഗല്‍ മുജീബ്, പ്രസിഡന്റ് അയ്യൂബ് മാസ്റ്റര്‍, സെക്രട്ടറി അബ്ദുല്‍ മജീദ്, ട്രഷറര്‍ നാസര്‍ ശാന്തപുരം, ഗുലൈല്‍ പോളിക്ലിനിക് ജനറല്‍ മാനേജര്‍ അര്‍ഷദ്  എന്നിവര്‍ ചേര്‍ന്ന് വിന്നേഴ്‌സിനുള്ള ട്രോഫി സമ്മാനിച്ചു. പ്രൈസ് മണി ഹിബ ഏഷ്യ മാനേജര്‍ ഷാജു നല്‍കി.

റണ്ണര്‍ അപ്പിനുള്ള ട്രോഫി പെന്റിഫ് ചെയര്‍മാനും എം കംഫര്‍ട്ട് എംഡിയുമായ ലത്തീഫ് കാപ്പുങ്ങലും വനിത പ്രവര്‍ത്തകരായ ഡോ. ഇന്ദു, ഷമീം ടീച്ചര്‍, റജിയ വീരാന്‍, എന്‍ജിനീയര്‍ ജുനൈദ, നുജൂം ഹാരിസ്, ആരിഫാ ഉവൈസ്, നജാത്ത് സക്കീര്‍ എന്നിവരും  ചേര്‍ന്നു സമ്മാനിച്ചു. ഗുലൈല്‍ പോളിക്ലിനിക് മാനേജര്‍ മുസ്തഫയും ഹിബ ഏഷ്യ മാനേജര്‍ ഷാജുവും ചേര്‍ന്ന് പ്രൈസ് മണി നല്‍കി.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഫൈസലിയ എഫ്‌സി, അല്‍മുഷറഫ് ടൗണ്‍ ടീം എഫ്‌സിയും മുഴുവന്‍ സമയം പിന്നിട്ടപ്പോള്‍, ഇരു ടീമുകളും ഗോളുകള്‍ നേടാതെ സമനിലയില്‍ തുടര്‍ന്നു. ടൈബ്രേക്കറില്‍ അല്‍ മുഷറഫ്  ടൗണ്‍ ടീം മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഫൈസലിയ എഫ്‌സിയെ പരാജയപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച  അല്‍മുഷറഫ്  ടൗണ്‍ ടീം എഫ്‌സിയുടെ അംജദ് കളിയിലെ കേമനായി.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐടി സെവന്‍സ് എഫ്‌സി, വേങ്ങൂര്‍ കൂട്ടായ്മ എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഐടി സെവന്‍സ് എഫ്‌സിക്കുവേണ്ടി മുഹമ്മദ് ഇനാസ്, ഹാരിസ്, കുഞ്ഞു പുരയില്‍, ഇനാസ് എന്നിവരും  ഒരു സെല്‍ഫ് ഗോളും സ്‌കോര്‍ ചെയ്തു. വേങ്ങൂര്‍ കൂട്ടായ്മ എഫ്‌സിക്കു വേണ്ടി ഷഹദ് ആശ്വാസ ഗോള്‍ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഐടി സെവന്‍സ് എഫ്‌സിയുടെ ഹാരിസിനെ മികച്ച കളിക്കാരനായി  തെരഞ്ഞെടുത്തു.

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എച്ച്എംആര്‍ എവര്‍ഗ്രീന്‍  എഫ്‌സി,  ജുനൂബിയ എഫ്‌സിയെ രണ്ടു ഗോളുകള്‍ക്ക്  പരാജയപ്പെടുത്തി. മുഹമ്മദ് സൂഹൈല്‍, തൗലത്ത് കരിമ്പില്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. മികച്ച പ്രകടനം കാഴ്ചവെച്ചഎച്ച്എംആര്‍ എവര്‍ഗ്രീന്‍  എഫ്‌സിയുടെ മുഹമ്മദ് സുഹൈല്‍ കളിയിലെ  കേമനായി.

നാലാം  ക്വാര്‍ട്ടര്‍ ഫൈനലില്‍ റീഗല്‍ ഡേ ടു ഡേ, എം കംഫര്‍ട്‌സ് കെ.എം.സി.സി എഫ്‌സി മത്സരം മുഴുവന്‍ സമയം കളിയില്‍ ഓരോ ഗോളുകള്‍ നേടി സമനിലയിലായി. റീഗല്‍ ഡേ ടു ഡേക്ക് വേണ്ടി ജിബിന്‍ വര്‍ഗീസ് ഗോള്‍ നേടിയപ്പോള്‍, കെ.എം.സി.സി എഫ്‌സിക്കു വേണ്ടി സുധീഷ് ഗോള്‍ നേടി. ടൈബ്രേക്കറില്‍ റീഗല്‍ ഡേ ടു ഡേ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വിജയിച്ചു. കളിയില്‍  മികച്ച പ്രകടനം കാഴ്ചവെച്ച റീഗല്‍ ഡേ ടു ഡേ എഫ്‌സിയുടെ ജിബിന്‍ വര്‍ഗീസിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

മികച്ച ഗോള്‍കീപ്പറായി അല്‍മുഷറഫ് എഫ്.സിയുടെ അംജദിനെയും മികച്ച ഡിഫന്ററായി സോക്കര്‍ എഫ്‌സിയുടെ മുഹമ്മദ് ഇനാസിനെയും മികച്ച സ്‌െ്രെടക്കറായും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും  റീഗലിന്റെ ആഷിഖിനെയും ഫെയര്‍ പ്ലേ ക്ലബായി മൈക്രോഡിജിറ്റ് ഐടി സോക്കര്‍ എഫ്‌സിയെയും തെരഞ്ഞെടുത്തു.

 

 

Latest News