Sorry, you need to enable JavaScript to visit this website.

ഖാസി ഫൗണ്ടേഷനെ പറ്റി മുഈനലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങളുടെ വാക്കുകൾ പങ്കുവെച്ചു

കോഴിക്കോട്- കോഴിക്കോട് ഇന്ന് പ്രഖ്യാപിച്ച ഖാസി ഫൗണ്ടേഷന് പിന്തുണയെന്നോണം സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ പങ്കുവെച്ച് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ. സമസ്തയുടെ പ്രവർത്തനം മഹല്ലുകളിൽ ശക്തിപ്പെടുത്തുകയാണ് ഖാസി ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ മുഈനലി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

സമസ്തയുടെ പാരമ്പര്യത്തെ ബഹുമാനിക്കുന്ന രീതിയാണ് പാണക്കാട് കുടുംബത്തിന്റേത്. സമസ്തയുടെ പ്രവർത്തനം മഹല്ലുകളിൽ ശക്തിപ്പെടുത്തുക എന്നതാണ് ഖാസി ഫൗണ്ടേഷന്റെ ലക്ഷ്യം. സമസ്തയുമായി പാണക്കാട് കുടുംബത്തിന്റെ ബന്ധം മറച്ചു വെക്കാനോ, ഒഴിവാക്കാനോ കഴിയില്ല... അതു ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നുമുള്ള സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ മുഈനലി ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചു. 

സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷനെന്നും ചിലർ അതിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.  വ്യവസ്ഥാപിതമായ ഒരു ചട്ടം വേണമെന്നായിരുന്നു ആലോചന. മഹല്ലുകളിലെ വിവിധ പ്രശ്‌നങ്ങൾഏകോപിപ്പിക്കുക എന്നതാണ് ഖാസ ഫൗണ്ടേഷന്റെ ഉദ്ദേശം. മഹല്ലുകളുടെ ഏകോപനത്തിന് വിപുലമായ ഒരു സംവിധാനം വേണമെന്ന് രണ്ടുവർഷത്തോളമായി ചിന്തിച്ചുവരികയായിരുന്നു. സമസ്തയുടെ പണ്ഡിതൻമാരുമായും ഇക്കാര്യം ആലോചിച്ചിരുന്നു. സമസ്തയുമായി എന്റെ പിതാമാഹൻമാർക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ആ ബന്ധവും പിന്തുണയും സമസ്തക്ക് എക്കാലത്തും ശക്തിപകർന്നിട്ടുണ്ട്. ആ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങളുടെ രക്തബന്ധം അനുവദിക്കില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. 

സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം എല്ലാ കാലത്തും തുടരണമെന്നും പല കാര്യങ്ങളും കൂട്ടായി ചെയ്യേണ്ടതുണ്ടെന്നും പണ്ഡിതനും സമസ്തയുടെ മുശാവറ അംഗവുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ ചൂണ്ടിക്കാട്ടി. ലഹരിമുക്ത മഹല്ല്, മഹല്ലുകളുടെ ഐക്യം നിലനിർത്തുക, ഖാദി ഭവൻ സ്ഥാപിക്കുക, നവലിബറൽ ചിന്തകളെ പ്രതിരോധിക്കുക, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നേതൃസംഗമം മുന്നോട്ടുവെക്കുന്നത്. സംഗമത്തിൽ ഏഴ് ജില്ലകളിലെ 1500ഓളം മഹല്ലുകളിൽനിന്ന് പതിനായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.
 

Latest News