Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസ യോഗം ചേരുന്നു, പി.സി. ജോര്‍ജും മകനും മുഖ്യാതിഥികള്‍

കോട്ടയം - തീവ്രനിലപാടുകളുള്ള ക്രൈസ്തവ സംഘടനായ കാസയുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുളള യോഗം കോട്ടയത്ത്. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യോഗത്തില്‍ ബി.ജെ.പിയിലേക്ക് അടുത്തയിടെ ചേര്‍ന്ന പി.സി ജോര്‍ജും  മകന്‍ ഷോണ്‍ ജോര്‍ജും മുഖ്യാതിഥികളാവും.
ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശ്വാസ സംരക്ഷണവും പൗര്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉതകുന്ന പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് യോഗം എന്ന് സംഘടന അറിയിച്ചു. സമുദായത്തിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നതിനായി യുക്തിഭദ്രമായ ചിന്തയോടും ദീര്‍ഘവീക്ഷണത്തോടും കൂടിയുളള തീരുമാനം എടുക്കുമെന്നും സംഘടനാ വക്താവ് കെവിന്‍ പീറ്റര്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസ എന്ന സംഘടന സ്വീകരിക്കുവാന്‍ പോകുന്ന നിലപാടും ചര്‍ച്ച ചെയ്യും.

 

Latest News